Monday, January 6, 2025
Gulf

ടൂറിസ്റ്റ് വിസക്കാർക്കും തിങ്കളാഴ്ച മുതൽ യുഎഇയിൽ നേരിട്ട് പ്രവേശിക്കാം; വാക്‌സിനേഷൻ പൂർത്തിയാക്കണം​​​​​​​

 

ടൂറിസ്റ്റ് വിസക്കാർക്കും യുഎഇയിലേക്ക് തിങ്കളാഴ്ച മുതൽ നേരിട്ട് പ്രവേശനം അനുവദിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളിൽ ഏതെങ്കിലുമൊന്നിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിക്കുക. വരുന്നവർ വിമാനത്താവളത്തിൽ റാപിഡ് പരിശോധനകൾക്ക് വിധേയമാകണം

യാത്ര ചെയ്യുന്നവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കണമെന്നും അൽഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും യുഎഇ ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. യാത്രവിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ പ്രവേശനം അനുവദിക്കും.

മൊഡേണ, ഫൈസർ-ബയോടെക്, ജോൺസൺ ആൻഡ് ജോൺസൺ, ആസ്ട്രനെക, കൊവിഷീൽഡ്(ഓക്‌സ്‌ഫോർഡ്, ആസ്ട്രനെക ഫോർമുലേഷൻ) സിനോഫാം, സിനോവാക് എന്നിവയാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകൾ.

Leave a Reply

Your email address will not be published. Required fields are marked *