Monday, April 14, 2025
Gulf

ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഫെബ്രുവരി 10

ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ അഡ്മിഷന് ഫെബ്രുവരി പത്ത് വരെ അപേക്ഷിക്കാം. എല്‍.കെ.ജി മുതല്‍ ഒമ്പതാം ക്ലാസ് വരേയും പതിനൊന്നാം ക്ലാസിലേക്കുമാണ് വെബ് സൈറ്റ് വഴി അപേക്ഷ ക്ഷണിച്ചത്.

മെറിറ്റും സീറ്റുകളുടെ ലഭ്യതയും അനുസരിച്ചായിരിക്കും പ്രവേശനം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് റഫറന്‍സ് നമ്പര്‍ ലഭിക്കും. നേരത്തെ അപേക്ഷ നല്‍കിയവരും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം.

എല്‍.കെ.ജി ക്ലാസുകളിലേക്ക് അപേക്ഷിക്കുന്ന കുട്ടികളുടെ പ്രായം മൂന്നരക്കും അഞ്ചരക്കും ഇടയിലായിരിക്കണം. ജനനതീയതി 2015 ഒക്ടോബര്‍ ഒന്നിനും 2017 സെപ്റ്റംബര്‍ 30നും ഇടയിലായിരിക്കണം.

ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കരുതെന്നും അയോഗ്യത കല്‍പിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. എല്‍.കെ.ജി മുതല്‍ മൂന്നാം ക്ലാസ് വരെ മക്കയില്‍നിന്നുളള കുട്ടികളുടെ അപേക്ഷകള്‍ പരിഗണിക്കില്ല. പ്രവേശന പ്രക്രിയ റഫറന്‍സ് നമ്പറിനെ അടിസ്ഥാനമാക്കി ആയതിനാല്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന നമ്പര്‍ സൂക്ഷിച്ചുവെക്കണം. കൂടുതല്‍ വിവരങ്ങള്‍ സ്‌കൂള്‍ വെബ് സൈറ്റിലൂണ്ട്.

Leave a Reply

Your email address will not be published. Required fields are marked *