Thursday, January 9, 2025
Gulf

ഒമാനില്‍ വീണ്ടും വീസാ വിലക്ക്

മസ്‌കത്ത് : ഒമാനില്‍ വീണ്ടും വീസാ വിലക്ക് പ്രഖ്യാപിച്ചു തൊഴില്‍ മന്ത്രാലയം. കൊമേഴ്ഷ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, കാഷ്യര്‍, മാനേജ്‌മെന്റ് തസ്തികകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിയമനം സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി.

2021 ജൂലൈ 20 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നു കൊമേഴ്ഷ്യല്‍ മാള്‍ ഉടമകളോടു തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വീസ പുതുക്കി നല്‍കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *