സൗദിയിൽ ജയിൽശിക്ഷ അനുഭവിക്കേ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം അമ്പലംകുന്ന് നെട്ടയം സ്വദേശിയാണ് തടവുകാരനായിരിക്കെ ചിക്കൻപോക്സ് ബാധിച്ച് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
സ്പോൺസർ കൈയ്യൊഴിഞ്ഞതിനാൽ എംബാമിങ്ങിനും വിമാന ടിക്കറ്റിനും അടക്കമുള്ള ചെലവുകൾക്ക് ആവശ്യമായ പണം നാട്ടിൽനിന്നും എത്തിച്ചാണ് നടപടികൾ പൂർത്തീകരിച്ചത്. അദ്ദേഹം ഏകദേശം 25 വർഷം മുമ്പാണ് സൗദിയിലെത്തിയത്.
സ്പോൺസറോടൊപ്പം ജീസാൻ പച്ചക്കറി മാർക്കറ്റിലെ കടയിൽ ജോലി ചെയ്യുന്നതിനിടെയാണ് നിയമലംഘനത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജയിൽ അടച്ച് ശിക്ഷ അനുഭവിച്ചു വരുമ്പോൾ ഇദ്ദേഹം രോഗബാധിതനായി മാറുകയായിരുന്നു. അസുഖം കൂടിയതോടെ ജയിൽ അധികൃതർ ജീസാൻ സബിയ ജനറൽ ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.