കുവൈറ്റ് ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം; ഒരു മരണം
കുവൈറ്റ് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വെയർ ഹൗസിൽ വൻ തീപിടുത്തം.
തീ പിടുത്തത്തിൽ ഒരു മരണവും രണ്ട് പേർക്ക് പരുക്കും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.മരണപ്പെട്ട വ്യക്തിയുടെ സ്വദേശം തിരിച്ചറിഞ്ഞിട്ടില്ല”ഫയർഫൈറ്റിംഗ്” ഓപ്പറേഷൻ റൂമിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന് 7 അഗ്നിശമന സേന ടീം സ്ഥലത്തെത്തി തീയണക്കുന്നതു പുരോഗമിക്കുന്നു
അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിന് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു