Sunday, January 5, 2025
Gulf

കുവൈറ്റില്‍ അടുത്ത അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹ്മ്മദ് അല്‍ സബയെ നിയമിച്ചു

കുവൈറ്റ്: കുവൈറ്റ് കിരീടവകാശിയായ ഷെയ്ഖ് നവാഫ് അല്‍ അഹ്മ്മദ് അല്‍ സബയെ പുതിയ അമീര്‍ ആയി നിയമിച്ചു. അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് 83 കാരനായ ഇദ്ദേഹം ജുലൈ 18 മുതല്‍ താല്‍ക്കാലികമായി ചുമതലകള്‍ വഹിച്ചിരുന്നു.

 

കുവൈറ്റിലെ നിയമമനുസരിച്ച് ഭരണാധികാരിയുടെ അഭാവത്തില്‍ കിരീടാവകാശിയെ ആക്ടിങ് ഭരണാധികാരിയായി നിയമിക്കും. 2006ലാണ് ഷെയ്ഖ് സബാഹ് അമീറായി സ്ഥാനമേറ്റ ശേഷം ഷെയ്ഖ് നവാഫ് കിരീടാവകാശിയായി നിയമിതനായത്. അമീറിന്റെ അര്‍ധ സഹോദരനായ ഇദ്ദേഹം നേരത്തെ പ്രതിരോധ ആഭ്യന്തര മന്ത്രിയായിരുന്നു.

1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഷെയ്ഖ് നവാഫ് തൊഴില്‍സാമൂഹിക കാര്യ മന്ത്രിയായി. 1992 വരെ ഈ ചുമതലകളാണ് വഹിച്ചത്. 1994നും 2003 നുമിടയില്‍ ഷെയ്ഖ് നവാഫിനെ ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ ഉപ മേധാവിയായി നിയോഗിച്ചു.

 

ഗള്‍ഫ് സുസ്ഥിരതയും സുരക്ഷയും കൈവരിക്കുന്നതിന് വേണ്ടി പ്രധാന പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹം കൊ ഓപറേഷന്‍ കൗണ്‍സില്‍(ജി.സി.സി) സമ്മേളനങ്ങളില്‍ നിര്‍ണായകമായ റോള്‍ കൈകാര്യം ചെയ്തു. നിലവില്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയാണ് ഷെയ്ഖ് നവാഫ്.

 

Leave a Reply

Your email address will not be published. Required fields are marked *