Thursday, April 10, 2025
Gulf

സൗദിയിൽ പൊതുമാപ്പ് ഉടൻ പ്രഖ്യാപിക്കും; ജയിൽ അധികൃതർക്ക് നിർദേശം നൽകി

 

റിയാദ് : സൗദിയിൽ ജയിലിൽ കഴിയുന്ന കരിമ്പട്ടികയിൽ ഉൾപ്പെടാത്ത കുറ്റവാളികളെയും അനധികൃത താമസക്കാരെയും പൊതുമാപ്പ് നൽകി മോചിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കാൻ ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകി. എന്നു മുതൽ ഇളവ് ആരംഭിക്കുമെന്ന് അറിവായിട്ടില്ല. നിയമ ലംഘകർക്കു പിഴയോ തടവോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണിത്. തടവറയിൽ കഴിയുന്ന ഒട്ടേറെ പേർക്ക് മോചിതരായി കുടുംബത്തിൽ ചേരാൻ ഇത് വഴി അവസരം ലഭിക്കും.

വീസാ കാലാവധി കഴിഞ്ഞവർ, ഒളിച്ചോടിയതായി പരാതി ചാർത്തിയവർ, ട്രാൻസിറ്റ് വീസയിലോ, ഹജ്-ഉംറ-സന്ദശക വീസയിലോ സൗദിയിലെത്തി തിരിച്ചു പോകാത്തവർ, നിയമക്കുരുക്കിൽ കുടുങ്ങിയവർ തുടങ്ങി നിരവധി പേർക്ക് ആനുകൂല്യം ലഭിക്കും. രാജകീയ ഉത്തരവ് വേഗം നടപ്പാക്കാനും അതിന്റെ ഗുണഭോക്താക്കൾക്ക് മോചിതരാകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് നിർദ്ദേശിച്ചതായി ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *