Thursday, January 9, 2025
Gulf

പുതിയ നോട്ടുകൾ പുറത്തിറക്കി ഒമാൻ സെ​ൻട്രൽ ബാങ്ക്​

മസ്കറ്റ്: പു​തി​യ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കി ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​. 20, 10, അ​ഞ്ച്, ഒ​ന്ന്​ റി​യാ​ൽ, 500, 100 ബൈ​സ നോ​ട്ടു​ക​ളാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​ൽ ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ളി​ൽ സു​ൽ​ത്താ​ൻ ഹൈ​ത​മി​ന്റെ ചി​ത്രം പ​തി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ 50 റി​യാ​ലി​ന്റെ പു​തി​യ നോ​ട്ട്​ പു​റ​ത്തി​റ​ക്കി​യ​തി​ന്റെ തു​ട​ർ​ച്ച​യാ​ണ്​ ഇ​ത്. ഒ​മാ​നി ബാ​ങ്ക്​ നോ​ട്ടു​ക​ളു​ടെ ആ​റാ​മ​ത്​ പു​റ​ത്തി​റ​ക്ക​ൽ ഇ​തോ​ടെ പൂ​ർ​ത്തി​യാ​യ​താ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​റി​യി​ച്ചു. പു​തി​യ നോ​ട്ടു​ക​ൾ ജ​നു​വ​രി 11 മു​ത​ൽ വി​നി​മ​യ​ത്തി​ന്​ ല​ഭ്യ​മാ​കും.

പു​തി​യ നോ​ട്ടു​ക​ൾ​ക്ക്​ അ​നു​സ​രി​ച്ച്​ എ.​ടി.​എ​മ്മു​ക​ളും സി.​ഡി.​എ​മ്മു​ക​ളും ഒ​രു​ക്കു​ന്ന​തി​ന്​ ബാ​ങ്കു​ക​ളു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​യും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *