Friday, January 3, 2025
Gulf

ദുരിതത്തിൽ നിന്ന് കരകയറാൻ ഒരു മനസോടെ ഒമാൻ; വൻ ജനപങ്കാളിത്തത്തോടെ ശുചീകരണ ക്യാമ്പയിൻ

 

മസ്‍കത്ത്: ഒമാനിലെ ബാത്തിന മേഖലയിൽ ആഞ്ഞടിച്ച ഷഹീൻ ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശത്ത് വെള്ളിയാഴ്ച സംഘടിപ്പിച്ച ശുചrകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു. രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളിൽ നിന്നുമുള്ള സന്നദ്ധ പ്രവർത്തകർ  മുസന്ന, സുവൈക്ക്, ഖാബൂറാ, സഹം എന്നീ വിലായാത്തുകളിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഈ മേഖലയിൽ ദുരിതലകപ്പെട്ട  ഒമാൻ സ്വദേശികൾക്കും,സ്ഥിരതാമസക്കാരായ പ്രവാസികൾക്കും പിന്തുണ നൽകികൊണ്ട് വൻ തോതിലുള്ള ദേശീയ സന്നദ്ധ പ്രവർത്തനത്തിനാണ് ഒമാൻ  ഇന്ന് സാക്ഷ്യം വഹിക്കുന്നത്. വന്‍ ജനപങ്കാളിത്തത്തോടെ നടക്കുന്ന വെള്ളിയാഴ്‍ചയിലെ പ്രവര്‍ത്തനങ്ങള്‍ ഒമാന്റെ ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. വാരാന്ത്യമായതിനാൽ അനേകം പ്രവാസി മലയാളി  കൂട്ടായ്‍മകളും ഈ ശുചികരണ ക്യാമ്പയിനിൽ  പങ്കെടുക്കുന്നുണ്ട്.

മാനിലെ  സന്നദ്ധ സംഘങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. ഷഹീൻ ചുഴലിക്കാറ്റ് മൂലം വടക്കൻ ബാത്തിനയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ സംഘടിതവും സംയോജിതവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്നദ്ധ സംഘടനകളുടെ ഈ രജിസ്ട്രേഷൻ പ്രക്രിയ.http://oco.org.om/volunteer/ എന്ന ലിങ്കിലാണ് രെജിസ്ട്രേഷൻ ചെയ്യേണ്ടത്.

ചുഴലിക്കാറ്റിനെത്തുടർന്ന് ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ വീടുകളിലേക്ക് കയറിയ ചെളിയും മണ്ണും വൃത്തിയാക്കുന്ന പ്രക്രിയയിൽ സഹായിക്കാൻ ദുരിതാശ്വാസ, അഭയകേന്ദ്രം ഇന്ന് മുതൽ  സന്നദ്ധ സംഘങ്ങളെ നിയോഗിക്കുമെന്നും ദുരന്ത നിവാരണ സമതിയുടെ അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *