14 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ വേണ്ട; വീണ്ടും ഗ്രീൻ ലിസ്റ്റ് പുതുക്കി അബുദാബി
അബുദാബി: തലസ്ഥാന നഗരിയിലേയ്ക്ക് വരുമ്പോൾ കോവിഡ്19 ക്വാറൻ്റീൻ നിർബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്കാരിക–വിനോദ സഞ്ചാര വിഭാഗം (ഡിസിടി അബുദാബി) പ്രഖ്യാപിച്ചു. ഇന്ത്യ പക്ഷേ, ‘ഗ്രീൻ ലിസ്റ്റി’ല്‍ ഇടം പിടിച്ചിട്ടില്ല.
ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഇസ്രായേൽ, മൗറീഷ്യസ്, ന്യൂസിലാൻഡ്, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണു പട്ടികയിൽ ഇടം കണ്ടത്. ഈ രാജ്യങ്ങളിൽ നിന്നു വരുന്ന യാത്രക്കാർ അബുദാബിയിൽ ക്വാറൻ്റീനിൽ കഴിയേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്കു വിധേയരായി ഫലം നെഗറ്റീവാകണം.
രാജ്യം, മേഖല തുടങ്ങിയവയുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണു പതിവായി ഗ്രീൻലിസ്റ്റ് പട്ടിക തയാറാക്കുന്നത്. യുഎഇ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ കർശനമായും പരിഗണിച്ചാണിത്. വിവരങ്ങൾക്ക്: https://visitabudhabi.ae/en.