യു.ജി.സി നെറ്റ് പരീക്ഷ ഉള്‍പ്പടെ ഉള്ള ആറ് പരീക്ഷകള്‍ അടുത്ത മാസം മുതല്‍
അധ്യാപക യോഗ്യതാ പരീക്ഷയായ യുജിസി നെറ്റ് ഉൾപ്പെടെ ദേശീയതലത്തിൽ നടത്തുന്ന ആറ് പരീക്ഷകളുടെ തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പ്രഖ്യാപിച്ചു. സെപ്റ്റംബർ 16 മുതൽ 25 വരെ രണ്ടുഘട്ടമായാണ് നെറ്റ് പരീക്ഷ നടത്തുന്നത്. ഡൽഹി സർവകലാശാല പ്രവേശന പരീക്ഷ സെപ്റ്റംബർ 6 മുതൽ 11 വരെ നടത്തും.
ഐ.സി.എ.ആർ പി.ജി., പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും എൻ.ടി.എ അറിയിച്ചു.