ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് സ്‌കോളർഷിപ്പ് എക്സാം 2022-ന്റെ ഫലം നാളെ
നാളെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് സ്‌കോളർഷിപ്പ് എക്സാം 2022-ന്റെ ഫലം പ്രഖ്യാപിക്കുന്നത്. 2 കോടി രൂപ മൂല്യമുള്ള സ്‌കോളർഷിപ്പാണ് വിവിധ വിദ്യാർത്ഥികൾക്കായി നൽകുന്നത്.
ഓഗസ്റ്റ് 13, 14 , 20 തീയതികളിലായി കേരളത്തിലെ എട്ട് ജില്ലകളിലാണ് സ്‌കോളർഷിപ്പ് പരീക്ഷകൾ നടത്തിയത്. 5000-ത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനായി എത്തിയത്.
ആദ്യ റാങ്കിന് രണ്ട് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പും, രണ്ടാം റാങ്കിന് ഒരു ലക്ഷത്തിന്റേയും, മൂന്നാം റാങ്കിന് 50,000 രൂപയുടേയും സ്‌കോളർഷിപ്പാണ് ലഭിക്കുന്നത്. പരീക്ഷയെഴുതിയവരിൽ നൂറ് റാങ്ക് വരെയുള്ള കുട്ടികൾക്ക് സ്പെഷ്യൽ ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.
പരീക്ഷാ ഫലം ലക്ഷ്യയുടെ ഒഫീഷ്യൽ വെബ്സൈറ്റ് lakshyacommerce.com ൽ നാളെ ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ ട്വന്റി ഫോർ ന്യൂസിലൂടെ നാളെ വൈകീട്ട് മൂന്ന് മണി മുതലുള്ള ബുള്ളറ്റിനുകളിൽ പരീക്ഷാ ഫലം അറിയാൻ സാധിക്കും.