സ്വർണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് വില 5250 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 42,000 ലും എത്തി. വെള്ളി നിരക്കിൽ മാറ്റമില്ല. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വി 4340 രൂപയാണ്.
വെള്ളിയാഴ്ച സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 60 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. അങ്ങിനെയാണ് സ്വർണ വില റെക്കോർഡ് നിലവാരത്തിൽ നിന്നിറങ്ങി 5250 രൂപയിൽ എത്തിയത്. തുടർന്ന് ശനിയാഴ് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി ഒരു ഗ്രാമിന് വില 5265 രൂപയിലെത്തി.