Monday, January 6, 2025
Business

‘കൈവിട്ട കളി’ തുടർന്ന് സ്വർണവില; ഇന്നുയർന്നത് 600 രൂപ, പവന് 39,200 രൂപയായി

സ്വർണവില സാധാരണക്കാരന് അപ്രാപ്യമായ നിലയിലേക്ക് കുതിക്കുന്നു. വൻ വർധനവാണ് ഇന്നും പവന് രേഖപ്പെടുത്തിയത്. 600 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന് വില 39,200 രൂപയിലെത്തി. 4,900 രൂപയാണ് ഗ്രാമിന് വില

തുടർച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്. അധികം വൈകാതെ പവന് 40,000 രൂപ പിന്നിട്ടേക്കുമെന്നാണ് സൂചന. ആഗോള വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനവും, യുഎസ്-ചൈന തർക്കവുമാണ് സ്വർണവില ഉയരുന്നതിന് കാരണമായി പറയുന്നത്. ആറ് വ്യാപാര ദിനങ്ങളിലായി സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 160 ഡോളറോളം വർധിച്ചു. നിലവിൽ 1975 ഡോളർ നിലവാരത്തേക്ക് ഉയർന്നു

Leave a Reply

Your email address will not be published. Required fields are marked *