Monday, January 6, 2025
Business

പത്താം ദിവസം ഉയർന്ന് സ്വർണവില; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. അഞ്ചുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില ഉയർന്നത്

ഓ​ഗസ്റ്റ് മാസം അവസാനിക്കാറാകുമ്പോൾ പവന് 960 രൂപയുടെ ഇടിവാണ് രേഖപെടുത്തിയിരിക്കുന്നത്. വില കുറഞ്ഞപ്പോൾ ബുക്ക്‌ ചെയ്തവർക്ക് അതേ വിലയിൽ പിന്നീട് സ്വർണം വാങ്ങാൻ ഇത് അവസരമേകും. വിവാഹ സീസൺ സജീവമാകുന്നതോടെ ഇന്നത്തെ വില വർധന സാധാരണക്കാർക്ക് നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. എന്നാൽ സ്വർണം പണയം വെച്ച് വായ്പ എടുക്കുന്നവർക്ക് സ്വർണവില ഉയർന്നത് അനുഗ്രഹമാണ്.

അതേസമയം വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 78 രൂപയായി ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്

Leave a Reply

Your email address will not be published. Required fields are marked *