സ്വര്‍ണ വിലയില്‍ വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. സ്വര്‍ണ വില ഗ്രാമിന് 15 രൂപയാണ് ഇന്നലെ വര്‍ദ്ധിച്ചത്. പവന് 120 രൂപയും ഉയര്‍ന്നു. ഇന്നലെ സംസ്ഥാനത്ത് ഗ്രാമിന് 4,355 രൂപയാണ് നിരക്ക്, പവന് 34,840 രൂപയുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് വര്‍ദ്ധിച്ച സമയത്ത് സ്വര്‍ണ വില 10 ഗ്രാമിന് 45,000 രൂപ കടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.പിന്നീട് 2021ലെ കേന്ദ്ര ബജറ്റിന് ശേഷമാണ് സ്വര്‍ണ വിപണിയില്‍ മാറ്റം കണ്ടു തുടങ്ങിയത്.വിലയില്‍ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.