സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു.ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയ സ്വർണ വില ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 34,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4370 രൂപയാണ് വില.
ഈ മാസം തുടർച്ചയായി വർധവ് രേഖപ്പെടുത്തിയ സ്വർണ വില കഴിഞ്ഞ ദിവസം നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് കയറി. പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്.
തുടർച്ചയായ ദിവസങ്ങളിൽ വർധന രേഖപ്പെടുത്തിയ സ്വർണ വിലയിൽ ശനിയാഴ്ച 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പിന്നീട് ഉയര്‍ന്ന സ്വര്‍ണവില വീണ്ടും ചൊവ്വാഴ്ച താഴ്ന്നു. ഏപ്രിൽ ഒന്നിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയ സ്വർണ വില പിന്നീട് പടിപടിയായി മുന്നേറുന്നതാണ് ദൃശ്യമായത്. 33320 രൂപയായിരുന്നു ഏപ്രിൽ ഒന്നിന് സ്വർണവില.