സ്വർണവില കുത്തനെ ഇടിഞ്ഞു; രണ്ട് ദിവസത്തിനിടെ 1280 രൂപയുടെ കുറവ്
സ്വർണവിലയിൽ ഇന്നും കുറവ്. പവന് 320 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയിലെത്തി
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1280 രൂപയാണ് പവന് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1836.30 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,760 രൂപയിലെത്തി.