Saturday, October 19, 2024
Business

തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ നേരിയ വർധന

തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5770 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 46,160 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ വർധിച്ച് 4780 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

2023 ഡിസംബർ 28നാണ് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5890 രൂപയായിരുന്നു അന്ന് വില. പവന് 47120 ഉം.

2023 ൽ 14 തവണയാണ് സ്വർണവില റെക്കോർഡിലെത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 118% വിലവർധന സംഭവിച്ചു. 2017 ജനുവരി 1ന് സ്വർണവില ഗ്രാമിന് 2645 രൂപയും, പവന് 21,160 രൂപയുമായിരുന്നു. 2023 ഡിസംബറിൽ 28ന് 5890 രൂപ ഗ്രാമിനും, പവന് 47,120 രൂപയുമാണ്. 3,245 രൂപ ഗ്രാമിനും, 25,960 രൂപ പവനും വില വർധിച്ചു. 2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വർണ്ണവില 1150 യുഎസ് ഡോളറും, 2023 ഡിസംബർ 28ന് 2083 ഡോളറുമാണ് വില.

Leave a Reply

Your email address will not be published.