വീണ്ടും ഉയര്‍ന്ന് സംസ്ഥാനത്തെ സ്വര്‍ണവില
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. 38,360 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലവാരത്തില്‍ സ്വര്‍ണവില എത്തി.
ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.