സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്; പവന് ഇന്ന് കൂടിയത് 480 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് നിരക്ക് വര്‍ധിക്കുന്നത്. ഇന്ന് സ്വര്‍ണം പവന് 480 രൂപ വര്‍ധിച്ചതോടെ പവന് വീണ്ടും 44000 കടന്നു. ഇന്ന് 44240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 60 രൂപ ഇന്ന് വര്‍ധിച്ച് 5530 രൂപയിലേക്കെത്തി. ഇതോടെ വീണ്ടും സ്വര്‍ണവില റെക്കോര്‍ഡിലേക്കെത്തി.
ഇന്നലെ പവന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 43,760 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 5470 രൂപയുമായിരുന്നു. മാര്‍ച്ച് 31നു ഗ്രാമിന് 30 രൂപ കൂടിയ ശേഷം ഏപ്രിലില്‍ ആദ്യ രണ്ടു ദിവസങ്ങളിലും വിലക്ക് ചാഞ്ചാട്ടമില്ലായിരുന്നു. ഇതിന് ശേഷം ഇന്നലെ മാത്രമാണ് സ്വര്‍ണ വില കുറഞ്ഞത്.
മാര്‍ച്ച് 18നാണ് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് തൊടുന്നത്. അന്നും 5530 രൂപയായിരുന്നു ഗ്രാമിന് വില.