സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന വേദിക്ക് സമീപം സ്ഫോടനം
സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിക്ക് സമീപം സ്ഫോടനം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ഫാഷൻ ഷോ നടക്കേണ്ട വേദിയിൽ നിന്നും നൂറ് മീറ്റർ മാറിയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.
ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗ്രനേഡോ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസോ (ഐ.ഇ.ഡി.) പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൈത്തറി, ഖാദി വസ്ത്രങ്ങളുടേയും മണിപ്പൂര്‍ ടൂറിസത്തിന്റേയും പ്രൊമോഷന്റെ ഭാഗമായാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചിരുന്നത്. ഹൗസ് ഓഫ് അലി ഫാഷന്‍ ഷോ എന്ന് പേരിട്ടിരുന്ന പരിപാടിയുടെ ഷോ സ്‌റ്റോപ്പറായിരുന്നു സണ്ണി ലിയോണി.