Thursday, January 23, 2025
National

രാജ്യത്തെ തന്ത്രപ്രധാന ഓഫിസുകളില്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്ക്: വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിആര്‍പിഎഫ് ആണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഫോണ്‍ ഉപയോഗത്തിന് സിആര്‍പിഎഫ് പുറപ്പെടുവിച്ച പുതിയ മാര്‍ഗരേഖയില്‍ ഫോണുകളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്: സാധാരണ മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട്ഫോണുകളും. ഓഫിസുകളെയും സ്ഥലങ്ങളെയും സിആര്‍പിഎഫ് മൂന്നായി തരം തിരിച്ചു: ഹൈ സെന്‍സിറ്റീവ്, മീഡിയം സെന്‍സിറ്റീവ്, ലോ സെന്‍സിറ്റീവ്.

ആദ്യത്തെ 2 വിഭാഗങ്ങള്‍ രഹസ്യ സ്വഭാവമുള്ള രേഖകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നവയാണ്. ഇത്തരം സ്ഥലങ്ങളില്‍ സ്മാര്‍ട്ഫോണുകള്‍ അനുവദിക്കില്ല. ഇവിടങ്ങളിലെത്തുന്നവരുടെ സ്മാര്‍ട്ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. പ്രത്യേക സാഹചര്യങ്ങളില്‍ ഓഫിസ്/സ്ഥാപന തലവന്റെ അനുമതിയോടെ മാത്രമേ സ്മാര്‍ട്ഫോണ്‍ അനുവദിക്കൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങളോ രേഖകളോ അവയുടെ ഭാഗങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതു സിആര്‍പിഎഫ് വിലക്കി. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *