തീരമേഖലയില്‍ ഇന്ന് മഴമുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്തെ തീരമേഖലയില്‍ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര-ന്യൂനമര്‍ദം ഇന്ന് ശ്രീലങ്കന്‍ കരതൊടും. ഇതിന്റെ സ്വാധീനമാണ് കാറ്റിനും മഴയ്ക്കും കാരണം.
കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കന്യാകുമാരി, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ മല്‍സ്യബന്ധനത്തിന് കര്‍ശന വിലക്കേര്‍പ്പെടുത്തി. സംസ്ഥാനത്ത് പൊതുവില്‍ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ജില്ലകള്‍ക്കായി പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.