Thursday, January 23, 2025
National

സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ 30 ദിവസത്തെ നോട്ടീസ് കാലയളവ് ചട്ടം പുനർവിചിന്തനം ചെയ്യപ്പെടേണ്ടതാണ് : ഹൈക്കോടതി

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടം പുനർവിചിന്തനം ചെയ്യപ്പെടേണ്ടതാണെന്ന് ഹൈക്കോടതി.

സാമൂഹിക സ്ഥിതിയിലടക്കം മാറ്റം വന്ന സാഹചര്യത്തിൽ ഇത്തരം ചട്ടങ്ങൾക്കും കാലാനുസൃത മാറ്റം അനിവാര്യമല്ലെയെന്നും കോടതി ചോദിച്ചു. സ്‌പെഷ്യൽ മാര്യേജ് ആക്ടിലെ നോട്ടിസ് കാലയളവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശികൾ സമർപ്പിച്ച ഹർജിയിൽ കോടതി സർക്കാരിനോടുൾപ്പെടെ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

സ്‌പെഷ്യൽ മാര്യേജ് ആക്ടിലെ ചട്ടം 5 പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടിസ് കാലയളവ് പൂർത്തീകരിക്കണമെന്നാണ് നിയമം. കൂടാതെ വിവാഹം രജിസ്റ്റർ ചെയ്യപ്പെടുന്ന സ്ഥലപരിധിയിൽ തന്നെ 30 ദിവസമായി താമസിക്കുന്നവരാകണം വധു -വരന്മാർ എന്നും നിയമം അനുശാസിക്കുന്നു. ഈ ചട്ടങ്ങളിൽ മാറ്റം വരണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *