Saturday, October 19, 2024
National

ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരും: നിർമല സീതാരാമൻ

ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാർലമെന്റിൽ ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി രാഷ്‌ട്രപതി ദ്രൗപതി മുർമു ഇരു സഭകളെയും അഭിസംബോധന ചെയ്ത സംസാരിച്ചു.

രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് കുറയുമെന്നും സാമ്പത്തിക സർവേ പറയുന്നു. ഈ സാമ്പത്തിക വർഷം ഏഴു ശതമാനമായിരിക്കുന്ന വളർച്ചാനിരക്ക് അടുത്ത വർഷം 6-6.8 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പാർലമന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേയിൽ പറയുന്നത്.

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയാണെന്ന് സാമ്പത്തിക സർവേ പറയുന്നു. ജിഡിപി 6.5 ശതമാനം ആയി വളർച്ച കാണിക്കും. നിലവിൽ ഇത് 7% ആയിരുന്നു. ജിഡിപിയിൽ കുറവുവന്നാലും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ നിലനിൽക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍ വച്ചു.

Leave a Reply

Your email address will not be published.