Saturday, October 19, 2024
Kerala

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകും; വനംമന്ത്രി

ഇടുക്കിയിലെ കാട്ടാന ശല്യം ആവശ്യമെങ്കിൽ മയക്കുവെടിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നിരീക്ഷിച്ച ശേഷമാകും തുടർനടപടിയെന്ന് മന്ത്രി പറഞ്ഞു. മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയിൽ.

വയനാട്ടിൽ നിന്നും ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ സംഘം ഇടുക്കിയിലെത്തും. ദേവികുളം റേഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കും. സുരക്ഷയൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കണമെന്നും വനംമന്ത്രി പറഞ്ഞു.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി കാട്ടാന ആക്രമണത്തിൽ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

റേഞ്ച് ഓഫീസർ തിരിച്ചെടുത്ത സംഭവത്തിൽ മന്ത്രി വിശദീകരണം നൽകി. സസ്പെൻഷന് കാലയളവുണ്ട്. വെറുതെ ഇരിക്കുന്നയാൾക്ക് ശമ്പളം നല്കുകയല്ലെയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.