എറണാകുളത്ത് മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നാലു പേർക്ക് ഗുരുതര പരുക്ക്
എറണാകുളം പട്ടിമറ്റം വലമ്പൂർ തട്ടാംമുകളിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാലു പേർക്ക് ഗുരുതര പരുക്കേറ്റു. വലമ്പൂർ മൂലേക്കുഴി എം.എസ്. അഭിഷേക് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 നായിരുന്നു അപകടം.
ടർഫിൽ കളികഴിഞ്ഞ ശേഷം ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അഭിഷേക് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ കൂട്ടിയിടിക്കുന്നത്. തൊട്ടു പിന്നാലെ വന്ന ബൈക്ക് അപകടത്തിൽ പെട്ട ബൈക്കുകളിലേക്ക് ഇടിച്ചു കയറി. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.