ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി വാഗിർ. കാൽവരി ക്ലാസ്സിലെ അഞ്ചാമത്തെ അന്തർവാഹിനി
ഇന്ത്യൻ കാൽവരി ക്ലാസ്സിലെ അഞ്ചാമത്തെ അന്തർവാഹിനിയായ ‘വാഗിർ’ കമ്മിഷൻ ചെയ്‌തു. മുംബൈയിലെ നേവൽ ഡോക്‌യാർഡിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ നേവൽ സ്റ്റാഫ് അഡ്മിറൽ ചീഫായ ആർ ഹരികുമാർ പങ്കെടുത്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മുങ്ങിക്കപ്പൽ നിർമാണം പൂർത്തിയാക്കി കടലിലിറങ്ങുന്നത്. നാവിക സേനയുടെ ഭാഗമാകുന്നതോടെ വാഗിർ ഇനി ഐ.എൻ.എസ് വാഗിർ എന്നാകും അറിയപ്പെടുക.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയം നിർദേശിച്ച പരിശോധനകളിലൂടെ കടന്നുപോയ ശേഷമാണ് കമ്മീഷൻ ചെയ്തത്. കഴിഞ്ഞ 24 മാസങ്ങളിൽ ഇന്ത്യൻ നാവിക സേനയുടെ യുദ്ധകപ്പൽ വ്യൂഹത്തിന്റെ ഭാഗമാകുന്ന മൂന്നാമത്തെ യുദ്ധക്കപ്പലാണ് വാഗിർ. ഇന്ത്യയുടെ അന്തർവാഹിനി നിർമാണ പദ്ധതിയായ പ്രൊജക്റ്റ് 75ന്റെ ഭാഗമായാണ് വാഗിർ നിർമ്മിക്കപ്പെട്ടത്. ഫ്രഞ്ച് കമ്പനിയായ നവൽ ഗ്രൂപമായി സഹകരിച്ച് മാസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്‌സ് ലിമിറ്റഡ് ആണ് ഫ്രാൻസിലെ ഇന്ത്യയുടെ കാൽവരി വിഭാഗത്തിലെ മുങ്ങിക്കപ്പലുകൾ നിർമിക്കുന്നത്. 1973 നവംബറിൽ നിർമ്മിക്കപ്പെട്ട് മൂന്നു പതിറ്റാണ്ട് ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ വാഗിർ എന്ന് തന്നെ പേരുള്ള മറ്റൊരു അന്തർവാഹിനിയുടെ പേരാണ് ഇതിനും നൽകിയിട്ടുള്ളത്. 2001 ആദ്യത്തെ വാഹിർ അന്തർവാഹിനി ഡീക്കമ്മീഷൻ ചെയ്തത്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ നിർമിച്ച അന്തർവാഹിനി കൂടിയാണ് വാഗിർ.