Saturday, October 19, 2024
Kerala

സമ്പർക്കത്തിലൂടെ ഇന്ന് 1391 പേർക്ക് കൊവിഡ്; 156 പേരുടെ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1391 പേർക്ക്. അതിൽ 156 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 299 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 135 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 158 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 118 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 122 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു

കൂടാതെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 97 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 90 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 85 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 83 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 64 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 55 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 50 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 20 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 15 പേർക്കുമാണ് പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

40 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 10, കോഴിക്കോട് ജില്ലയിലെ 4, കണ്ണൂർ ജില്ലയിലെ 3, കൊല്ലം, കാസർഗോഡ് ജില്ലകളിലെ 2 വീതവും, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

Leave a Reply

Your email address will not be published.