Thursday, January 23, 2025
Kerala

പത്തനംതിട്ടയിൽ സിവിൽ സ്റ്റേഷന് അടുത്തുള്ള കടയ്ക്ക് തീ പിടിച്ചു; ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു

പത്തനംതിട്ടയിൽ സിവിൽ സ്റ്റേഷൻ അടുത്തുള്ള കടയ്ക്ക് തീ പിടിച്ചു. നിരവധി കടകളിലേക്ക് തീ പടരുകയാണ്. സമീപത്തെ എ വൺ ബേക്കറി, ചെരുപ്പ് കട, മൊബൈൽ ഷോപ്പ് എന്നിവയിലേക്കും തീ പടർന്നിട്ടുണ്ട്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ചിപ്സ് കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു.

സ്ഫോടനത്തിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണച്ചു. ജീവനക്കാർ കടക്കുള്ളിൽ കുടുങ്ങിയെന്ന സംശയം ആദ്യം ഉയർന്നിരുന്നുവെങ്കിലും ആളപായമില്ലെന്ന് പിന്നീട് സ്ഥിരീകരണമായി. എന്നാൽ അഞ്ചോളം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. സമീപത്തെ കടകളിലെ ഗ്യാസ് സിലിണ്ടറുകളടക്കം മാറ്റിയിട്ടുണ്ട്. തീ പൂർണമായും അണച്ചിട്ടുണ്ട്. നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *