Thursday, January 9, 2025
Kerala

തൃക്കാക്കര സഗരസഭയിൽ പ്രതിപക്ഷ – ഭരണപക്ഷ പോര്; ഇന്ന് പായ വിരിച്ച് കിടപ്പുസമരം

നഗരസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോര് മുറുകുന്നു. ഭരണസമിതിക്കെതിരെ പ്രതിപക്ഷം നഗരസഭയിൽ ഇന്ന് പായ വിരിച്ച് ഇന്ന് കിടപ്പ് സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറി ഭരണപക്ഷ കൗൺസിലർമാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. ചെയർപേഴ്സന് എതിരെയുള്ള നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും.

ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ പരാതി നൽകിയ സെക്രട്ടറിയെ പ്രതിപക്ഷം പിന്തുണച്ചതോടു കൂടിയാണ് പോര് കൂടുതൽ മുറുകുന്നത്. പരാതിയിൽ പ്രധാനമായും പറയുന്നത് തൻ്റെ ജീവന് ഭീഷണിയുണ്ടെന്നാണ്. ചെയർപേഴ്സൺ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും ചില കൗൺസിലർമാർ തന്നെ കൈയേറ്റം ചെയ്തു എന്നും പരാതിയിൽ പറഞ്ഞിരിക്കുന്നു.

അതേസമയം, പ്രതിപക്ഷത്തെ 18 കൗൺസിലർമാരാണ് ഇന്ന് പായ വിരിച്ചു കൊണ്ട് കിടപ്പ് സമരം നടത്തുന്നത്. ഭരണപക്ഷത്തെ ചില കൗൺസിലർമാർ അഴിമതിക്ക് കൂട്ട് നിൽക്കാതെ മുന്നോട്ട് പോകുന്ന സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നും ഭരണസംവിധാനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നടപടിക്രമങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു എന്നും പ്രതിപക്ഷം ആരോപിക്കുന്നു.

അതേസമയം, സെക്രട്ടറിക്കെതിരെയും ഭരണപക്ഷത്തിലെ മൂന്ന് കൗൺസിലർമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോശമായ പരാമർശം നടത്തുന്നുവെന്നും കെട്ടിച്ചമച്ചുകൊണ്ടുള്ള ചില വാദങ്ങൾ സെക്രട്ടറി മുന്നോട്ട് വച്ചിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പരാതി. എന്തുതന്നെയായാലും ശക്തമായിട്ടുള്ള പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടു പോവുകയാണ്. ഇതിനെ തടയുമെന്ന് തന്നെയാണ് ഭരണപക്ഷ കൗൺസിലർമാരും പറയുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം നിയമപരമായി തന്നെ നേരിടുമെന്ന് ചെയർപേഴ്സൺ അജിത തങ്കപ്പനും പറഞ്ഞു. ക്യാബിനിൽ വിളിച്ചുവരുത്തി ചില ഫയലുകൾ സംബന്ധിച്ചുള്ള കാര്യങ്ങൾ മാത്രമാണ് താൻ ചോദിച്ചത്. എന്തുകൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകാത്തത് തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം ചോദിക്കുകയും ചെയ്തു എന്നും അജിത തങ്കപ്പൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *