Tuesday, April 15, 2025
Wayanad

ഇന്നത്തെ ദൗത്യം പരാജയപ്പെട്ടു; പുതുശേരിയിൽ കർഷകൻ്റെ ജീവനെടുത്ത കടുവയെ പിടികൂടാനായില്ല

പുതുശേരിയിൽ കർഷകൻ്റെ ജീവനെടുത്ത കടുവയെ പിടികൂടാനായില്ല. ഇന്നത്തെ ദൗത്യം പരാജയപ്പെട്ടു. നാളെ വീണ്ടും ശ്രമം തുടരും. നൂറിലേറെ വനപാലക സംഘമാണ് ഇന്ന് തിരച്ചിൽ നടത്തിയത്. അതേസമയം കടുവ ആക്രമണത്തെ തുടർന്ന് മരിച്ച പുതുശേരി തോമസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് മാറ്റിയത്.

സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. കടുവഭീതി തുടരുന്നതിനാൽ തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എടവക പഞ്ചായത്തിലെ രണ്ട് സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *