നാദാപുരത്ത് ചെരുപ്പുകടയ്ക്ക് തീപിടിച്ചു; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
കോഴിക്കോട് നാദാപുരത്ത് വന്തീ പിടുത്തം. നാദാപുരം – വടകര റോഡില്‍ കക്കംവെള്ളിയിലെ പഴയ എക്സൈസ് ഓഫീസ് പരിസരത്തുള്ള
ജാക്ക് കോസ്റ്റര്‍ ചെരുപ്പ് കടക്കാണ് തീ പിടിച്ചത്. ഒതയോത്ത് അജ്മലിന്റെ ഉടമസ്ഥതയിലുള്ള കടയുടെ ഒന്നാം നിലയിലാണ് തീ പിടുത്തം.
ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. ചെരുപ്പ് കടയുടെ ഗോഡൗണായി പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയിലാണ് തീ പിടുത്തമുണ്ടായത്. താഴെ നിലയിലാണ് ചെരുപ്പ് കട പ്രവര്‍ത്തിക്കുന്നത്. നാദാപുരത്ത് നിന്ന് ഫയര്‍ ഫോഴ്സ് എത്തി തീ അണക്കുകയാണ്. തീ പിടുത്ത കാരണം കണ്ടെത്തിയിട്ടില്ല.
മുകള്‍ നിലയില്‍ വൈദ്യുതി ബന്ധം ഇല്ലന്ന് കട ഉടമ പറഞ്ഞു. കടയുടെ നെയിം ബോര്‍ഡിന് ഉള്ളിലെ ലൈറ്റില്‍ നിന്നാണ് തീ പടര്‍ന്ന് പിടിക്കുന്നത് കണ്ടതെന്ന് വ്യാപാരികള്‍ പറഞ്ഞു. നാദാപുരം സി ഐ യുടെ നേതൃത്വത്തില്‍ പൊലീസും, ഫയര്‍ യൂണിറ്റും പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരും സ്ഥലത്തെത്തി.