തൊപ്പി തെറിച്ചു; പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഡിജിപി ഉത്തരവ്
പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഡിജിപി ഉത്തരവിറക്കി. നാല് സ്ത്രീ പീഡന കേസുകള്‍ ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പി ആര്‍ സുനു. പിരിച്ചുവിടാതിരിക്കാനുള്ള വിശദീകരണം നല്‍കാന്‍ ഹാജരാകണമെന്ന് നോട്ടീസ് അയച്ചെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് പിരിച്ചുവിടല്‍ നടപടികളിലേക്ക് സംസ്ഥാന പൊലീസ് മേധാവി കടന്നത്.
പിരിച്ചു വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് ബോധിപ്പിക്കാന്‍ പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണം എന്നായിരുന്നു പി.ആര്‍.സുനുവിന് ഡിജിപി നല്‍കിയ നിര്‍ദേശം. എന്നാല്‍ ഡിജിപിയുടെ നോട്ടീസിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്നായിരുന്നു മറുപടി.
പി.ആര്‍ സുനുവിനെതിരെ പൊലീസ് സേനയിലെ ഏറ്റവും ഗൗരവമുള്ള ശിക്ഷയായ പിരിച്ചുവിടല്‍ വേണമെന്നായിരുന്നു ഡി.ജി.പി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്.ആറ് ക്രിമിനല്‍ കേസുകളില്‍ സുനു ഇപ്പോള്‍ പ്രതിയാണ്. അതില്‍ നാലെണ്ണം സ്ത്രീപീഡനക്കേസുകളാണ്.ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പ് തല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിട്ടുണ്ട്.