പ്രസിഡൻ്റ് മൂത്രമൊഴിക്കുന്ന വിഡിയോ പ്രചരിപ്പിച്ചു; സുഡാനിൽ 6 മാധ്യമപ്രവർത്തകർ അറസ്റ്റിൽ
പ്രസിഡൻ്റ് സൽവ കീർ മൂത്രമൊഴിക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിന് സുഡാനിൽ 6 മാധ്യമപ്രവർത്തകർ അറസ്റ്റിൽ. സംഭവത്തിൽ മാധ്യമപ്രവർത്തകരെ വെറുതെ വിടണമെന്ന് മീഡിയ റൈറ്റ്സ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. സൗത്ത് സുഡാൻ ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷനിലെ മാധ്യമപ്രവർത്തകരെയാണ് ചൊവ്വാഴ്ച ദേശീയ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിലാണ് വിവാദ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യൂട്യൂബിലാണ് ആദ്യം വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു പൊതു പരിപാടിക്കിടെ പ്രസിഡൻ്റിന് മൂത്രം പോവുകയായിരുന്നു. ഈ വിഡിയോ പുറത്തുവന്നതിനു പിന്നാലെ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് മാധ്യമപ്രവർത്തകർ അറസ്റ്റിലായത്.