ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു
ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് സിനിമാ ഗാനരചയിതാവായത്. കവിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ബീയാർ പ്രസാദ് 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. നാടകകൃത്ത്, പ്രഭാഷകൻ, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷൻ അവതാരകരിലൊരാളായിരുന്നു ബീയാർ പ്രസാദ്.