Friday, January 10, 2025
Kerala

ഭര്‍ത്താവിന്‍റെ മുന്നില്‍ വച്ച് യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ യുവതിക്ക് ഭർത്താവിന്റെ കൺ മുന്നിൽ ദാരുണ അന്ത്യം. കേരള തമിഴ്നാട് അതിർത്തിയിൽ കന്യാകുമാരി ജില്ലയുടെ ഭാഗമായ കടുക്കറക്ക് സമീപം ചിറ്റാർ ആണ് സംഭവം. ചിറ്റാർ സ്വദേശിനി ജ്ഞാനവതി(48)യാണ് ആനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.

രാവിലെ 11 മണിയോടെ സർക്കാർ നിയന്ത്രണത്തിലുള്ള റബ്ബർ തോട്ടത്തിൽ ആണ് സംഭവം. റബർ പാൽ എടുക്കവെയാണ് തൊഴിലാളികൾ കുട്ടിയോടൊപ്പം നിന്ന പിടിയാനയുടെ മുന്നിൽപ്പെടുന്നത്. ഇരുപതോളം തൊഴിലാളികൾ ആണ് ഈ സമയം ഇവിടെ ജോലിയിൽ ഉണ്ടായിരുന്നത്. ഇവരെ കണ്ട ആന ചിന്നം വിളിച്ച്ക്കൊണ്ട് തൊഴിലാളികൾക്ക് നേരെ അടുക്കുകയായിരുന്നു. ഇത് കണ്ട് തൊഴിലാളികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ
ജ്ഞാനവതി ആനയുടെ മുന്നിൽപ്പെടുകയയിരുന്നു.

ഇത് കണ്ട ഭർത്താവ് മോഹൻദാസും സഹ തൊഴലാളികളും ബഹളം വച്ച് ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഭലം കണ്ടില്ല. ജ്ഞാനവതിയെ തുംബികയ്യിൽ ചുഴറ്റി നിലത്ത് എറിഞ്ഞ ശേഷം ചവിട്ടി കൊല്ലുകയായിരുന്നു. പ്രദേശത്തു കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാന ശല്യം ഉണ്ടെന്നും അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം തുടരുന്നതിനിടയിലാണ് സംഭവം. പരുക്കേറ്റ ജ്ഞാനവതി സംഭവസ്ഥലത്ത് മരിച്ചു. കടയാലൂമൂട് പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തി.

നാട്ടിലെത്തി സാധനങ്ങളും വാങ്ങി ഊരിലേക്ക് പോയ ബൈക്ക് യാത്രികര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. അഗസ്ത്യവനത്തിലെ കമലകം സെറ്റില്‍മെന്‍റിലെ ശീതങ്കന്‍ കാണി (38), മണികണ്ഠന്‍ കാണി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് മാസം മുമ്പ് വനത്തിനുള്ളിലെ റിസര്‍വോയറില്‍ മീന്‍ പിടിക്കാന്‍ പോയി മടങ്ങവേ കാട്ടാനയുടെ ആക്രമണത്തില്‍ പൊടിയം കൊമ്പിടി ഊരിലെ അംബിക കാണിക്കാരിയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയിരുന്നു. അംബികയ്ക്കൊപ്പം ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ അഗസ്ത്യവനത്തിലെ ആനന്ദ് ഇപ്പോഴും ചികിത്സയിലാണ്. രണ്ട് മാസത്തിനുള്ളില്‍ കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും ആക്രണത്തില്‍ പരിക്കേറ്റവര്‍ പ്രദേശത്ത് നിരവധിയുണ്ട്.

Last Updated Dec 31, 2022, 7:48 PM IST
Animal Attack
Wild Elephant
Elephant attack
Read More
FOLLOW US:

Leave a Reply

Your email address will not be published. Required fields are marked *