തൃശൂർ പുറ്റേക്കരയിൽ യുവാവിന്റെ മരണം കൊലപാതകം
തൃശൂർ പുറ്റേക്കരയിൽ 38 കാരന്റെ മരണം കൊലപാതകം. തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണം. മൂക്കിന്റെ പാലം തകർന്നിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. പുറ്റേക്കര വലിയപുരയ്ക്കൽ അരുൺകുമാറാണ് മരിച്ചത്.
ഇന്നലെ രാത്രി ആളൊഴിഞ്ഞ ഇടവഴിയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു അരുൺ കുമാർ. മെഡിക്കൽ കോളേജിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.