വിമാന ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കണ്ടെത്തി
വിമാനത്തിന്റെ ശുചികരണ മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 40 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി. ദുബായിൽ നിന്നും നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ശുചീകരണ മുറിയിലാണ് കസ്റ്റംസിന്റെ പരിശോധനയിൽ 815 ഗ്രാം സ്വർണം കണ്ടെത്തിയത്.
പരിശോധനയിൽ പിടിക്കപ്പെടുമോയെന്ന ആശങ്കയിൽ സ്വർണവുമായി എത്തിയ യാത്രക്കാരൻ ഉപേക്ഷിച്ചതാകാമെന്ന് കരുതുന്നു. സ്വർണം കണ്ടുകെട്ടും.