മദ്യം കയറ്റി എത്തിയ ചരക്കു ലോറി ഇടിച്ചു; റോഡിൽ ചിതറിവീണത് അൻപതോളം കെയ്സ് മദ്യക്കുപ്പികൾ, പലതും യാത്രക്കാർ കൈക്കലാക്കി
കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ മദ്യം കയറ്റി എത്തിയ ചരക്കു ലോറി ഇടിച്ചു. അൻപതോളം കെയ്സ് മദ്യക്കുപ്പികളാണ് റോഡിൽ ചിതറിയത്. ലോറി നിർത്താതെ പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
മദ്യക്കുപ്പികൾ ഓടിക്കൂടിയ നാട്ടുകാരിൽ പലരും കൈക്കലാക്കി. അവശേഷിച്ച മദ്യക്കുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് ലഭ്യമാകുന്ന വിവരം.