Wednesday, April 16, 2025
Gulf

അറബ് സംസ്കാരത്തിന്റെ സന്ദേശങ്ങൾ ഉയർത്തിക്കാട്ടി; ലോകകപ്പ് നടത്തിപ്പിൽ ഖത്തറിനെ അഭിനന്ദിച്ച് കുവൈത്ത്

ലോക ഫുട്ബാളിൽ എന്നും ഓർമിക്കാനാവുന്നൊരു ലോകകപ്പിന് വേദിയൊരുക്കിയ ഖത്തറിനെ അഭിനന്ദിച്ച് കുവൈത്ത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദിന് അയച്ച പ്രത്യേക സന്ദേശത്തിലാണ് കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹും കിരീടാവകാശി ഷെയ്ഖ് മിഷ്അൽ അഹമ്മദ് അൽ സബാഹും അഭിനന്ദനം അറിയിച്ചത്.

ലോകകപ്പിന് മനോഹരമായാണ് ഖത്തര്‍ ആതിഥേയത്വം വഹിച്ചത്. ഇസ്‌ലാമിന്റെയും സമാധാനത്തിന്റെയും അറബ് സംസ്കാരത്തിന്റെയും സന്ദേശങ്ങൾ ലോകകപ്പ് വേളയില്‍ ലോകമെമ്പാടും ഖത്തറിന് ഉയർത്തിക്കാട്ടുവാൻ സാധിച്ചു. എക്കാലത്തെയും മികച്ച ലോകകപ്പാണ് ഖത്തറില്‍ നടന്നതെന്നും ഇതിനായി പരിശ്രമിച്ച ഖത്തറിനെയും സംഘാടകരെയും പ്രശംസിക്കുന്നതായും അമീര്‍ പറഞ്ഞു.

ഇനി തുടര്‍ന്നും വലിയ അന്താരാഷ്ട്ര മേളകൾ സംഘടിപ്പിക്കുവാൻ ഖത്തറിനും അതിന്റെ ഭരണാധികാരികൾക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നതായും കുവൈത്ത് ഭരണാധികാരികൾ അഭിനന്ദനം സന്ദേശത്തിൽ അറിയിച്ചു.
ആഗോളവ്യാപാര സംഘടനാസമ്മേളനത്തിന് യുഎഇ വേദിയാകും.

Leave a Reply

Your email address will not be published. Required fields are marked *