Saturday, October 19, 2024
Gulf

ദുബൈയിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് 37 കിലോ കഞ്ചാവ് പിടികൂടി

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടി. 37 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. ആഫ്രിക്കന്‍ സ്വദേശിയാണ് പിടിയിലായത്.

വിമാനത്താവളത്തില്‍ എക്‌സ്‌റേ സംവിധാനം വഴി ലഗേജ് പരിശോധിക്കുന്നതിനിടെ ബാഗിന് അധിക ഭാരമുള്ളതായി അനുഭവപ്പെട്ടു. ഇതോടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരന്റെ മുമ്പില്‍ വെച്ച് ഇയാളുടെ രണ്ട് ബാഗുകള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ബാഗുകള്‍ തുറന്നു പരിശോധിച്ചപ്പോള്‍ ഇതിനുള്ളില്‍ രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തി.

ആദ്യത്തെ ബാഗില്‍ നിന്ന് 17 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെ ബാഗില്‍ നിന്ന് 20 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ചോദ്യം ചെയ്യലിനായി പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറി. ഭക്ഷ്യവസ്തുക്കള്‍, മസാലകള്‍, ഉണക്കമീന്‍ എന്നിങ്ങനെ രൂക്ഷഗന്ധമുള്ള വസ്തുക്കള്‍ക്കൊപ്പം ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താറുണ്ടെന്ന് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം കമാലി പറഞ്ഞു. ലഹരിമരുന്നിന്റെ മണം തിരിച്ചറിയാതിരിക്കാനാണിത്.

Read More – അവധി കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് 335 കിലോഗ്രാം ഹാഷിഷും 10 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളും പിടിച്ചെടുത്തത്. 20 ലക്ഷം കുവൈത്ത് ദിനാര്‍ വിപണി വിലയുള്ള ലഹരിമരുന്നാണ് പിടികൂടിയത്.

Read More – മയക്കുമരുന്ന് പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ സാമ്പിള്‍ മാറ്റി തട്ടിപ്പിന് ശ്രമം; യുഎഇയില്‍ യുവാവ് കുടുങ്ങി

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹ്, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി മാസിന്‍ അല്‍ നാഹേദ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് ശേഖരം പരിശോധിച്ചു. കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് രാജ്യത്തേക്ക് ഇത്രയധികം ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Last Updated Dec 15, 2022, 4:35 PM IST
Gulf News
UAE
FOLLOW US:

2300+ Hiring Companies
SRM IST
1 & 1.5 BHK in Chengalpattu by Mahindra®
Mahindra Lifespaces
Seriously powerful silicon.
Apple MacBook
Kanchipuram: The price (& size) of these hearing aids might surprise you
Hear.com
Your Gf/Bf’s Birthday coming up? Then you need to see this.
Thaagam Foundation
RELATED STORIES
പ്രവാസകള്‍ക്കായുള്ള സൗജന്യ സംരംഭകത്വ പരിശീലന പരിപാടി ഡിസംബര്‍ 23ന്

കുവൈത്തില്‍ 20 ലക്ഷം ഡീസല്‍ കള്ളക്കടത്തിനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി

പഴയ കാറുകള്‍ സ്വന്തമാക്കാന്‍ അവസരം; സൗദിയില്‍ പഴയ സര്‍ക്കാര്‍ വാഹനങ്ങളുടെ ലേലം നാളെ

ജോലിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രണ്ട് സഹപ്രവര്‍ത്തകരെ കുത്തിക്കൊന്ന പ്രവാസിക്ക് ശിക്ഷ വിധിച്ചു

യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു

LATEST NEWS
അര്‍ജന്‍റീനയെ നേരിടാന്‍ ബെന്‍സേമ ഖത്തറിലേക്ക് തിരിച്ചെത്തുമോ? നിലപാട് വ്യക്തമാക്കി റയല്‍ മാഡ്രിഡ്

വിധി ദിനം, കോടതി മുറിയില്‍ പോക്സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം, ആശുപത്രിയിൽ

സെർവിക്കൽ ക്യാന്‍സര്‍; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ വാക്‌സിൻ ഏപ്രിലിൽ വിപണിയിലെത്തും

ജയ്പൂർ വിമാനത്താവളത്തിൽ നിന്ന് രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വർണ്ണം പിടികൂടി

1,600% ലാഭം! ഇതാണ് 2022-ല്‍ ലോകത്ത് ഏറ്റവും നേട്ടമുണ്ടാക്കിയ ഓഹരി; പട്ടികയില്‍ അദാനി ഗ്രൂപ്പും

View More
RECENT VIDEOS
ആരാധകൻ അൽവാരെസ്, മെസിയുടെ പകരക്കാരനാവുമോ ഈ ഫാൻ ബോയ്?

IFFK സമ്മാനിക്കുന്ന സിനിമയുടെ അത്ഭുതകാഴ്ചകൾ

പഴമയിലെ പുതുമ ചോരാതെ അടൂരിന്റെ ‘സ്വയംവരം’ പ്രേക്ഷകർക്ക് മുന്നിലേക്ക്

‘തവാങ് സംഘർഷം സർക്കാർ മനഃപൂർവ്വം മറച്ചുവെയ്ക്കുന്നതായി തോന്നുന്നില്ല’

​’ഗൗരവമായ വിഷയമുണ്ടായിട്ടും സുവോ മോട്ടോ സ്റ്റേറ്റ്മെന്റ് നടത്താൻ കേന്ദ്രം തയ്യാറായില്ല’

Popular Categories
NEWSVIDEOENTERTAINMENTSPORTSMAGAZINEGALLERYINDIA NEWSKERALA NEWSGULF NEWS
SELECT LANGUAGE
MalayalamEnglishKannadaTeluguTamilBanglaHindi
Follow us on:

ABOUT USTERMS OF USEPRIVACY POLICYCOMPLAINT REDRESSAL – WEBSITECOMPLAINT REDRESSAL – TVCOMPLIANCE REPORT DIGITALINVESTORS
© Copyright 2022 Asianet News Media & Entertainment Private Limited | All Rights Reserved

Report this ad
Why do you want to report this ad?

EMAIL (OPTIONAL)
Report This Ad
X

Leave a Reply

Your email address will not be published.