Thursday, January 9, 2025
Kerala

ശബരിമല തീർത്ഥാടനം; ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ഇന്ന് അവലോകനയോഗം

ശബരിമല തീർത്ഥാടനം അവലോകനം ചെയ്യാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പമ്പയിൽ ഇന്ന് അവലോകനയോഗം ചേരും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷും ഇന്ന് പമ്പയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തും.

തീർത്ഥാടനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ റാന്നിയിൽ മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് പമ്പയിൽ എത്തുന്ന സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ശബരിമലയും സന്ദർശിക്കും. ക്രമാതീതമായി തിരക്ക് വർധിച്ച പാശ്ചാത്തലത്തിൽ പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഡിജിപി വിലയിരുത്തും. 82365 ഭക്തരാണ് ഓൺലൈൻ വഴി ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.

അതേസമയം ശബരിമല ദർശനത്തിന് പ്രതിദിനം എത്തുന്ന തീർഥാടകരുടെ എണ്ണം 90,000ൽ കൂടാൻ പാടില്ലെന്ന് പൊലീസിന്റെ കർശന നിർദേശമുണ്ട് . ഇന്ന് ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിലും പൊലീസ് ഈ നിലപാടെടുക്കും. ഇപ്പോൾ 90,000 ആണ് പരിധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും വെർച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിങ്ങും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ ദിവസവും എത്തുന്നുവെന്നാണു കണക്ക്. കഴിഞ്ഞ തിങ്കളാഴ്ച 1.10 ലക്ഷം പേരാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *