കണ്ണൂരിൽ അന്തർജില്ലാ കവർച്ചാ സംഘം അറസ്റ്റിൽ. മാല പൊട്ടിക്കലും വാഹന മോഷണവും പതിവാക്കിയ സംഘമാണ് പിടിയിലായത്.
കോട്ടയം സ്വദേശികളായ അഭിലാഷ് വി ടി, സുനിൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ 30 ഓളം മോഷണ കേസുകൾ ഉണ്ട്. കൂത്തുപറമ്പ് സി ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.