വാക്കുപാലിച്ച് പിണറായി സർക്കാർ; മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഭൂമി അനുവദിച്ചു
തിരുവനന്തപുരം ജില്ലയില മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിർമിക്കാൻ മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുട്ടത്തറ വില്ലേജിൽ ക്ഷീര വികസന വകുപ്പിന്റെ കൈവശമുള്ള 17.43 ഏക്കർ ഭൂമിയിൽ എട്ട് ഏക്കർ ഭൂമിയാണ് കൈമാറുക. ഭൂമിയുടെ ഉടമസ്ഥത റവന്യു വകുപ്പിൽ നിലനിർത്തിയാകും മത്സ്യബന്ധന വകുപ്പിന് കൈമാറുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരം അവസാനിപ്പിച്ചിരുന്നു. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വാക്കുപാലിച്ചിരിക്കുന്നത്.