Sunday, April 13, 2025
Kerala

കേന്ദ്ര അനുമതി ലഭിച്ചാൽ സിൽവർലൈൻ പദ്ധതി നടപ്പാക്കും; ആവർത്തിച്ച് സർക്കാർ നിയമസഭയിൽ

കേന്ദ്ര അനുമതി ലഭിച്ചാൽ സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് നിയമസഭയിലും ആവർത്തിച്ച് സർക്കാർ. ഇതിന് സാമ്പത്തിക പ്രതിസന്ധി തടസമല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ചെറുകിട ഉത്പന്നങ്ങൾക്കും മെയ്ഡ് ഇൻ കേരള ബ്രാൻഡ് നടപ്പാക്കുമെന്നും ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് ഈ നീക്കന്നെും വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

ചോദ്യോത്തര വേളയിലാണ് സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സർക്കാർ ആവർത്തിച്ചത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പദ്ധതി അത്യാവശ്യമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മറ്റു സംസ്ഥാനങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചപ്പോൾ കേരളത്തിൽ അതിവേഗ ട്രെയിനുകൾ നൽകുന്നില്ല.

ചെറുകിട ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള ബ്രാൻഡ് ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും മന്ത്രി സഭയിൽ പറഞ്ഞു.

സർക്കാർ അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ തയാറാകണമെന്നും ധനകാര്യ മാനേജ്മെന്റിൽ സർക്കാരിന് തെറ്റായ നയമാണുള്ളതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *