Thursday, January 9, 2025
Kerala

വികസന വിരുദ്ധർക്ക് കേരളം വഴങ്ങില്ല, വിഴിഞ്ഞം പദ്ധതി നടപ്പാക്കും; എം.വി ഗോവിന്ദൻ

വിഴിഞ്ഞം സമരത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
വികസന വിരുദ്ധർക്ക് കേരളം വഴങ്ങില്ല. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നും അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു . സമരം ഭയന്ന് ഒളിച്ചോടില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു . ദേശാഭിമാനിയിലാണ് എം വി ഗോവിന്ദൻ്റെ ലേഖനം ഉള്ളത്.

അതേസമയം വിഴിഞ്ഞം സംഘർഷത്തിൽ അ‍റസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കുന്നു. തുറമുഖ വിഷയത്തിൽ നാളെ ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട്. അതിനു ശേഷമാകും അറസ്റ്റ്. സംഘർഷവുമായി ബന്ധപ്പെട്ട കേസുകളി‍ൽ അന്വേഷണം തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.

വിഴിഞ്ഞത്തു ക്രമസ‍മാധാനപാലത്തിനായി ഡിഐജി ആർ.നിശാന്തിനി‍യെ സ്പെഷൽ ഓഫിസറായി നിയമിക്കുകയും വൈദികർ ഉൾപ്പെടെ പ്രതികളായ കേസുകളിൽ തുടർനടപടി‍ക്കു ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തത് ഇതെത്തുടർന്നാണെന്നു വ്യക്തമായി. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. തുറമുഖവിരുദ്ധ സമരത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *