Thursday, January 9, 2025
Sports

28 വർഷത്തിനിടയിൽ ഇന്നലത്തെ മത്സരം കാണാനെത്തിയത് 88,966 പേർ; റെക്കോഡെന്ന് ഫിഫ

28 വർഷത്തിനിടയിൽ ഇന്നലെ അർജന്റീനയുടെ ലോകകപ്പ് മത്സരം കാണാനെത്തിയത് 88,966 പേരെന്ന് ഫിഫ. ‘മൽസരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയ ആളുകളുടെ എണ്ണത്തിലും ഇന്നലെ റെക്കോർഡ് പിറന്നു. മെക്സിക്കോയെ രണ്ടു ഗോളുകൾക്കു കീഴടക്കി ലോകകപ്പ് ഫുട്ബോളിൽ‌ പ്രീക്വാർട്ടർ പ്രതീക്ഷകൾ കൂട്ടി അർജന്റീന വിജയിച്ചപ്പോൾ അതുകാണാൻ 88,966 പേർ ഹാജരായി.

28 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പുരുഷ ഫിഫ ലോകകപ്പ് ഹാജറായിരുന്നുവെന്ന് എന്ന് ഫിഫ ട്വീറ്റ് ചെയ്‌തു’. ബ്രസീൽ– സെർബിയ പോരാട്ടം കാണാൻ 88,103 പേരായിരുന്നു.എന്നാൽ ഇന്നലെ അർജന്റീന ആരാധകർ ഇരച്ചെത്തി റെക്കോർഡ് മറികടന്നു. ഇനി അങ്കം നേരിട്ടുകാണാൻ എത്തുന്ന ആരാധകരുടെ പോരാട്ടത്തിനും വരുന്ന കളികൾ സാക്ഷ്യം വഹിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *