Friday, April 18, 2025
World

ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച പ്രസിഡന്റിനെ വീണ്ടും തെരഞ്ഞെടുത്ത് ഇക്വിറ്റോറിയല്‍ ഗിനിയ; നേടിയത് 99 ശതമാനം വോട്ട്

43 വര്‍ഷം നീണ്ട ഭരണകാലത്തിനൊടുവില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇക്വിറ്റോറിയല്‍ ഗിനിയ പ്രസിഡന്റ് തിയോഡോറോ ഒബിയങ് ബസോഗോ നേടിയത് 99 ശതമാനം വോട്ടുകള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യത്തിന്റെ പ്രസിഡന്റായിരിക്കുന്ന വ്യക്തി എന്ന നേട്ടവും സ്വന്തമാക്കുകയാണ് ഈ 80 വയസുകാരന്‍.

നാം വിതച്ചത് നമ്മുക്ക് കൊയ്യാനാകുമെന്നായിരുന്നു ചരിത്രവിജയത്തിന് ശേഷം തിയോഡോറോയുടെ പ്രതികരണം. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇക്വിറ്റോറിയല്‍ ഗിനിയയ്ക്ക് (പിഡിജിഇ) വേണ്ടി മത്സരിച്ച തിയോഡോറോ 67,000 വോട്ടുകള്‍ നേടി. പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ആന്ദ്രെസ് എസോനോയ്ക്കും മോണ്‍സുയ് അസുമു ബ്യൂനവെന്‍ചുറയ്ക്കും ആകെ 200ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് നേടാനായത്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണമാണ് ആന്ദ്രെസ് എസോനോ ഉന്നയിക്കുന്നത്. 1.5 ദശലക്ഷം ജനങ്ങളാണ് ഇക്വിറ്റോറിയല്‍ ഗിനിയയിലുള്ളത്. 1979ലാണ് തന്റെ അമ്മാവനില്‍ നിന്നും പ്രസിഡന്റ് സ്ഥാനം തിയോഡോറോ ഏറ്റെടുക്കുന്നത്. ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായാണ് തിയോഡോറോ അറിയപ്പെടുന്നതെങ്കിലും രാജ്യത്ത് ഗുരുതരമായ അിമതിയും പട്ടിണിയും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *